ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ......
പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിക്കുന്ന സതേണ്‍ കണക്ട്, സൗത്ത് കേരള കാര്‍ണിവലിന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന് നിര്‍വ്വഹിച്ചു. ഖത്തറിലെ തെക്കന്‍ ജില്ലകളിലെ പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബര്‍ 23 വെള്ളിയാഴ്ചയാണ് നടക്കുക. ......
ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവും ഇന്ത്യാ മുന്നണിയിലെ എം.പിമാരും നടത്തുന്ന പ്രതിഷേധം രാജ്യത്ത് ഇതുവരെ കണ്ടിട്ടുള്ള സമരങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ജനാധിപത്യ ഇടപെടലാണ്.
ഇതുവരെ നടന്നിട്ടുള്ള പല പ്രതിഷേധങ്ങളും ഏതെങ്കിലും എം.എൽ.എയോ എം.പിയോ മന്ത്രിയോ രാജിവെക്കണമെന്ന ആവശ്യത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. എന്നാൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽക്കാരനായി ഭരണഘടനാപരമായി ചുമതലപ്പെടുത്തിയിരിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന ആവശ്യവുമായി നടക്കുന്ന പ്രതിഷേധം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഒരു അധ്യായമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ പ്രക്രിയയുടെ നിഷ്പക്ഷ മധ്യസ്ഥനും കാവൽക്കാരനുമാണ്. ......

മഞ്ഞപ്ര : വോട്ട് കൊള്ള നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി .ജനാധിപത്യ രീതിയിൽ ഡൽഹിയിൽ പ്രതിഷേധിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളെ അകാരണമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് നൈറ്റ് മാർച്ച്നടത്തിയത്.വടക്കുംഭാഗം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ നൈറ്റ് മാർച്ച് ചന്ദ്രപ്പുരയിൽ സമാപിച്ചു.പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജി സാജു, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരയ ഡേവീസ് മണവാളൻ ,രാജു ഡേവീസ് , ജോൺസൺ എലിഞ്ഞേലി, ബിനോയ് പാറയ്ക്ക, ഷൈബി പാപ്പച്ചൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽസെക്രട്ടറി ടിനു മോമ്പിൻസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സുഭാഷ് ബാലചന്ദ്രൻ അംഗങ്ങളായ ലീമ ബിനോയ് പാറയ്ക്ക, സരിത സുനിൽ ചാലാക്ക , സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ
ജോമോൻ ദേവസി , ബൈജു കോളാട്ടുകുടി, എം.ഇ സെബാസ്റ്റ്യൻ,സജി കല്ലറയ്ക്കൽ , ലാലു പുളിക്കത്തറ, കെ.സി പാപ്പച്ചൻ,എം.സി ഇട്ടിയച്ചൻ, ഒ. ......
സ്ട്രാസ്ബൂർ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നഗ്ന പ്രതിമ യൂറോപ്യൻ പാർലമെന്റിന് മുന്നിൽ സ്ഥാപിച്ചു. ഡാനിഷ് കലാകാരൻ ജെൻസ് ഗൽഷിയോ ഒരുക്കിയ എട്ടടി ഉയരമുള്ള ശിൽപമാണ് കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തത്. ......
കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി സിനിമയൊരുക്കുന്നത് വലിയ വെല്ലുവിളിയെന്ന് യുവ സംവിധായകന് ശ്രീജിത്ത് എം നായര്‍. തന്റെ പുതിയ ചിത്രമായ 'ആരംഭം ഒരു അല്‍ബാനിയോ കഥ'യുടെ റിലീസുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീജിത്ത് എം നായര്‍. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13145 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 83 കേസുകളിലായി 92 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12182 ആയി. ......
ന്യൂഡൽഹി: ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം പൂർണമായും ഒഴിവാക്കാനും നികുതി നിയമനടപടികൾ കൂടുതൽ ലളിതവും സുതാര്യവുമാക്കാനും നിർണായക നീക്കം. ഡൽഹിയിൽ ചേർന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നികുതി എൻഫോഴ്സ്മെന്റ് നടപടികളിൽ വലിയ മാറ്റങ്ങൾക്ക് ശുപാർശ നൽകിയത്. ......
തിരുവനന്തപുരം : കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസ്സുള്ള മകൾ എന്നിവരെയാണ് കാണാതായത്.ഈ മാസം ആറാം തീയതി മുതലാണ് ഇവരെ കാണാതായത്. സംഭവത്തില്‍ ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകി.കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകി. ......
റാഞ്ചി: സ്വപ്നത്തിലെ സർക്കാർ ജോലി സ്വന്തമാക്കാനുള്ള കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ് ജാർഖണ്ഡിൽ നിന്നുള്ള കവിത മഹാതോയുടേത്. കായികക്ഷമതാ പരിശീലനത്തിന്റെ ഭാഗമായി സാരി ധരിച്ച് നഗ്നപാദയായി 1600 മീറ്റർ ഓടിയ കവിതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ......